ആലപ്പുഴ: ജില്ലയിലെ പോലീസ് സംവിധാനം കൂടുതല്‍ കരുത്തും ഊര്‍ജ്ജസ്വലതയും കൈവരിച്ചു മുന്നോട്ടു പോകുകയാണെന്ന് ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷ പദ്ധതി നടപ്പാക്കി. വനിതകളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പിങ്ക് പട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തി. പിങ്ക് കണ്ട്രോള് റൂം തുറന്നതിനൊപ്പം പ്രത്യേക വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. 1 ഗുണ്ട വിരുദ്ധ സ്ക്വാഡിന് രൂപം നല്കി. കാപ്പ നിയമപ്രകാരം ജനുവരി- മെയ് മാസങ്ങളിലായി 29 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: