ചേര്‍ത്തല: വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.മാരാരിക്കുളം വടക്ക് പുത്തന്‍തറ വീട്ടില്‍ രജ്ഞിത്(30), കലവൂര്‍ കോളനിയില്‍ കെ. നദീഷ്(26)എന്നിവരെയാണ് 360 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.വരകാടി പ്രദേശത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ കുടുക്കിയത്. ഇവര്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.എസ്. ജസ്റ്റീസ്, ടി.യു. തോമസ്,കെ.പി. സജിമോന്‍, ജി. മനോജ് കുമാര്‍, കെ.വി. സുരേഷ്,വിപിനചന്ദ്രന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: