തൃശൂര്‍: നിലമ്പൂര്‍ പൂക്കോട്ടുംപാടത്തെ വില്ലത്ത് ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തി.
വില്ലത്ത് ശിവക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റേയും ശിവന്റെയും പ്രതിഷ്ഠകള്‍ കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്.
തെക്കെഗോപുരനടയില്‍ നിന്നാരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി സമാപിച്ചു.
ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സുരേഷ്, മഹാനഗര്‍ കാര്യവാഹ് ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ബിജെപി ഭാരവാഹികളായ എ. നാഗേഷ്, സുരേന്ദ്രന് ഐനിക്കുന്നത്ത്, കെ.കെ.അനീഷ്കുമാര്‍, ഇ.വി. കൃഷ്ണന് നമ്പൂതിരി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: