കോണ്‍ഗ്രസ്സിനെ പിന്തുണയ്‌ക്കേണ്ട ഗതികേട് ബി.ജെ.പിക്കില്ല: നാഗേഷ്

Saturday 27 May 2017 9:31 pm IST

തൃശൂര്‍: കോണ്‍ഗ്രസ്സിനെ പിന്തുണയ്‌ക്കേണ്ട ഗതികേട് ബി.ജെ.പിക്കില്ലെന്നും കോണ്‍ഗ്ഗ്രസ്സ് വിമുക്ത ഭാരതമാണ് പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യമെന്നും ബി.ജെ.പി ജില്ല പ്രസിഡണ്ട് എ.നാഗേഷ്. കോര്‍പറേഷനില്‍ അഴിമതി ഭരണവും കെടുകാര്യസ്ഥതയും നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍ പോലും പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കഴിയാത്തത് ഇവര്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ്. ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന ടി.എന്‍.പ്രതാപന്റെ പ്രസ്താവന കാപട്യമാണ്. നിലവിലുള്ള ഭരണം നിലനിര്‍ത്തുന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളിലെ പടലപിണക്കവും തമ്മിലടിയുമാണ്. ബി.ജെ.പി പിന്തുണ സ്വീകരിക്കില്ലെന്ന് ഇടയ്ക്കിടക്ക് പ്രസ്താവന നടത്തുന്നതിനേക്കാള്‍ നല്ലത് ബി.ജെ.പി യെ രഹസ്യമായി സമീപിക്കുന്ന പാര്‍ട്ടിക്കാരെ ഒതുക്കി നിര്‍ത്തുകയാണ്. ഞങ്ങളെ സമീപിച്ച കോണ്‍ഗ്രസ്സ് നേതാക്കളുടെ പേര് വിവരങ്ങള്‍ ആവശ്യം വരുമ്പോള്‍ വെളിപ്പെടുത്തുവാന്‍ ബി.ജെ.പി തയ്യാറാണ്. ഭരണ പ്രതിപക്ഷ കക്ഷികളുടെ ഒത്തൊരുമിച്ചുള്ള അഴിമതിയും, ഭരണ പരാജയവും തുറന്ന് കാട്ടുന്നതിന് വേണ്ടി ശക്തമായ സമര പരിപാടികളുമായി രംഗത്ത് വരുമെന്നും ബി.ജെ.പി ജില്ല പ്രസിഡണ്ട് എ.നാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.