തിരുവനന്തപുരം: ഹിന്ദു ഐക്യവേദിയുടെ ഹിന്ദു അവകാശ സംരക്ഷണയാത്രയുടെ സമാപനം കുറിച്ചുള്ള അവകാശ സംരക്ഷണ മാര്‍ച്ച് മെയ് 29 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് നൂറോളം ഹിന്ദു സമുദായ സംഘടനകളുടെ സംസ്ഥാന നേതാക്കളും ഹിന്ദു ഐക്യവേദി നേതാക്കളും നേതൃത്വം നല്‍കും.
കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.
ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജ്യോതീന്ദ്രകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: