സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു

Sunday 28 May 2017 12:34 pm IST

ന്യൂദല്‍ഹി: പതിനൊന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മോഡറേഷന്‍ മാര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. നേരത്തെ മോഡറേഷന്‍ അവസാനിപ്പിക്കാന്‍ സി.ബി.എസ്.ഇയും 32 വിദ്യാഭ്യാസ ബോര്‍ഡുകളും ധാരണയിലെത്തിയിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കാതെ പരീക്ഷ കഴിഞ്ഞ് മോഡറേഷന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചത് ഏകപക്ഷീയമാണെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി, ഈ വര്‍ഷം മോഡറേഷന്‍ തുടരണമെന്ന് ഉത്തരവിട്ടിരുന്നു. results.nic.in, cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.