ബിജെപി നേതാവിന്റെ വീട് ആക്രമിച്ചു, ബൈക്കുകള്‍ കത്തിച്ചു

Saturday 27 May 2017 10:23 pm IST

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എസ്റ്റേറ്റ് വാര്‍ഡ് ഏര്യാപ്രസിഡന്റ് അഭിലാഷിന്റെ വീടിനു നേരെ ആക്രമണം. കഴിഞ്ഞ രാത്രി 1.30 ഓടെ മതില്‍ ചാടിക്കടന്ന സംഘമാണ് ആക്രമണം നടത്തിയത്. വീടിനു മുന്നില്‍ വച്ചിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടന്നു വരുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്റ്റേറ്റ് വാര്‍ഡിനെ പ്രതിനിധീകരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അഭിലാഷ്. ഒരു വോട്ടിനാണ് പരായജപ്പെട്ടത്. മെയ് 7ന് നീറമണ്‍കര എന്‍എസ്എസ് കോളേജ് റോഡിലെ ഒ. രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസിനു നേരെയും സമാന രീതിയിലുള്ള ആക്രമണം ഉണ്ടായി. എംഎല്‍എമാരായ ഒ. രാജഗോപാല്‍, എം. വിന്‍സെന്റ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, വാര്‍ഡ് കൗണ്‍സിലര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.