കൊച്ചി: വസ്ത്രത്തിനുള്ളില്‍ രഹസ്യ അറയുണ്ടാക്കി കഞ്ചാവും മയക്കുമരുന്നും കടത്തിയ യുവാവിനെ ഷാഡോ പോലീസ് പിടികൂടി. വൈക്കം തോട്ടകം സ്വദേശി ഹരികൃഷ്ണ(20)നാണ് പിടിയിലായത്. തമിഴ്നാട്ടിലെ ഒട്ടംഛത്രത്തുനിന്ന് ലഹരിവസ്തുക്കള്‍ വാങ്ങി ജീന്‍സിന്റെയും ഷര്‍ട്ടിന്റെയും രഹസ്യഅറകളില്‍ കടത്തുമ്പോഴാണ് പിടിയിലായത്.
പടയപ്പ എന്ന പേരിലറിയപ്പെടുന്ന 55 നൈട്രോസെപ്പാന് ഗുളികകളും 250 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസം പിടിയിലായ പ്രായപൂര്ത്തിയാകാത്തയാളില് നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ വഴി നടത്തിയ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി ഗുളികകളും എത്തിച്ചിരുന്ന ഇയാള്‍ ഇതിനുമുമ്പും ലഹരി മരുന്ന് വില്പനയ്ക്ക് പിടിയിലായിട്ടുണ്ട്.
ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഷാഡോ എസ്ഐ ഹണി കെ.ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: