കോഴിക്കോട്: മഹാകവി അക്കിത്തത്തിന് ഭാഷാസമന്വയ വേദി സ്നേഹ പ്രണാമം അര്‍പ്പിക്കും. ജൂണ്‍ മൂന്നിന് 10.30ന് കവിയുടെ വസതിയായ കുമരനല്ലൂരിലെ ദേവായനത്തിലാണ് പരിപാടി. ഡോ. പി. ഐ. മീര, കെ. വരദേശ്വരി, ചേന്ദന് തുളസീദളം എന്നിവര്‍ കവിയുടെ ഇഷ്ട കവിതകള്‍ ആലപിക്കും. അക്കിത്തം കവിതകളെപ്പറ്റി ഗവേഷണം നടത്തിയ ഡോ. കൂമുള്ളി ശിവരാമന് മുഖ്യ പ്രഭാഷണം നടത്തും.
ഡോ. ആര്‍സു അദ്ധ്യക്ഷത വഹിക്കും. ഡോ. പി. കെ. ചന്ദ്രന്, ഡോ. പി. കെ. രാധാമണി എന്നിവര്‍ സ്നേഹപ്രണാമം പരിപാടിക്ക് നേതൃത്വം നല്‍കും. അക്കിത്തം ഇന്റര്‍മീഡിയറ്റ് കോഴ്സിന് പഠിച്ച ഗുരുവായൂരപ്പന് കോളജില്‍ ജൂലൈയില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: