കോട്ടയം; സംസ്ഥാനത്തെ ഒരു വിഭാഗം ഔഷധ വ്യാപാരികള്‍ മെയ് 30ന് പണിമുടക്ക് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മരുന്നുകളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കാരുണ്യ, നീതി, മാവേലി എന്നീ മെഡിക്കല്‍ സ്റ്റോറുകള്‍ അന്നേ ദിവസം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. ഏതെങ്കിലും സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം നേരിടുകയാണെങ്കില്‍ 0481 2303380, 9446080834 എന്നീ ഫോണ്‍ നമ്പരുകള്‍ വഴി ഡ്രഗ്സ് കണ്ട്രോള് വകുപ്പുമായി നേരിട്ട് ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: