കല്ലറ: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള കല്ലറ മഹിളാമന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും ബിജെപി വിട്ടുനിന്നു. മന്ത്രി കെ.കെ. ഷൈലജയാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയത്. പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന് കല്ലറ പഞ്ചായത്ത് എന്‍ഒസി നല്‍കിരുന്നില്ല. അതു കൊണ്ട് വൈദ്യുതിയും കുടിവെളള കണക്ഷനും മന്ദിരത്തിന് ലഭിച്ചിട്ടില്ല.
ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പാണ് ഇവിടെക്കുളള റോഡ് കോണ്‍ക്രീറ്റ്് ചെയ്തത്്. ഇൗ റോഡിന്റെ പലഭാഗവും മഴ പെയ്തതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് ഇളകി കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ട് മാത്രമേ ഉദ്ഘാടനം നടത്താവുവെന്ന് ബിജെപി അധിക്യതരെ അറിയിച്ചിരുന്നതാണ്. ഇത് പരിഗണിക്കാതെ ഉദ്ഘാടനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി പരിപാടി ബഹിഷ്കരിച്ചതെന്ന് ബിജെപി പഞ്ചായത്ത്് പ്രസിഡന്റ് സാബു നരിക്കുഴി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: