തൃശൂര്‍: കന്നുകാലിച്ചന്ത നിയന്ത്രണനിയമത്തിന്റെ മറവില്‍ സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്നുകാലി പരിപാലനവുമായി ബന്ധപ്പെട്ട 60 ലെ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കാനുള്ള നിര്‍ദ്ദേശം മാത്രമാണ് പുതിയ ഉത്തരവിലുള്ളത്.ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞ സമയത്ത് പറയാതെ ഇപ്പോള്‍ എതിര്‍പ്പുമായി വരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.പൊതു സ്ഥലങ്ങളില്‍ ബീഫ് ഫസ്റ്റ് നടത്തുന്നതടക്കമുള്ള പ്രവര്‍ത്തികളിലൂടെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമമാണ് ചിലരുടേത്.
പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രസ്താവനകളിറക്കുന്ന വി.ടി. ബല്‍റാം എംഎല്‍എയുടെ മനോനില തെറ്റിയിരിക്കുകയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: