മയ്യില്‍: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഎസ്ഐ ആനുകൂല്യം മോട്ടോര്‍ തൊഴിലാളികള്‍ക്കും അനുവദിച്ചു തരണമെന്ന് ബിഎംഎസ് മയ്യില്‍ പഞ്ചായത്ത് കമ്മിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മയ്യില്‍ അശ്വനികുമാര്‍ സാംസ്കാരിക സമിതി ഓഫീസില്‍ ചേര്‍ന്ന ബിഎംഎസ് മയ്യില്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ മേഖല പ്രസിഡന്റ് സി.വി.മോഹനന് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ് കുമാര്‍, മേഖല സെക്രട്ടറി പി.പി.സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.വിജയന് (പ്രസിഡന്റ്), കെ.വിനോദ് (സെക്രട്ടറി), കെ.പി.ഇബ്രാഹിം(വൈസ് പ്രസിഡന്റ്), ഒ.ഹരിദാസന് (ജോയിന്റ് സെക്രട്ടറി), (ട്രഷറര്‍), ഇ.പി.രാജീവന് എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: