കണ്ണൂര്‍: ഇന്നലെ കണ്ണൂര്‍ സിറ്റിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കന്നുകാലിയെ അറുത്തതില്‍ പ്രതിഷേധിച്ചും അവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്എന്‍ പാര്‍ക്ക് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ സ്റ്റാന്‍ഡില്‍ സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ നഗരമധ്യത്തില്‍ പശക്കിടാവിനെ പരസ്യമായി അറവു നടത്തുന്നതിന് നേതൃത്വം നല്കിയ റിജില്‍ മാക്കുറ്റിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷണന് ആവശ്യപെട്ടു. യൂത്ത് കോണ്‍ഗ്രസ് നടപടി തികച്ചും പ്രതിക്ഷേധ അര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി.രതീഷ്, യുവമോര്‍ച്ച സ്റ്റേറ്റ് കമ്മിറ്റി അംഗം പി.എ.റിതേഷ്, ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി അജിത്ത് കുഞ്ഞിപ്പാണന്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയംഗം ബിനില്‍ കണ്ണൂര്‍, യുവമോര്‍ച്ച കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.വിജയ് , യുവമോര്‍ച്ച അഴീക്കോട് മണ്ഡലം പ്രസിഡന്റ് അര്ജുന് മാവിലക്കണ്ടി, ബിജെപി കണ്ണൂര്‍ മുന്‍സിപ്പല്‍ വൈസ് പ്രസിഡണ്ട് ടി.കിഷോര്‍, പി.രാഹുല്‍, എസ്.അര്ജുന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: