കണ്ണൂര്‍: മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിറ്റിയില്‍ റംസാന് വ്രതകാലത്ത് തന്നെ ഇത്തരമൊരു നടപടി കൈക്കൊണ്ടത് മത വിശ്വാസികള്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിശുദ്ധ റംസാന് മാസത്തില്‍ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന നടപടി സമുദായത്തിന് നിരക്കാത്തതാണെന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്.
കോണ്‍ഗ്രസിലെ ഒരുവ വിഭാഗവും യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി സംഘടനയ്ക്കാകെ പൊതുസമൂഹത്തില്‍ അപമാനം വരുത്തിവെച്ചിരിക്കുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ഒരു വിഭാഗം ഡിസിസി നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു. സംഭവം വിവാദമാവുകയും യൂത്ത് കോണ്‍ഗ്രസ് നേതാക്കല്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതോടെ നടപടിയെ പ്രതിരോധിക്കാനാവാതെ ഡിസിസി നേതൃത്വവും പ്രതിക്കൂട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: