ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ജെകെഎല്‍എഫ് നേതാവ് യാസിന് മാലിക്കിനെ അറസ്റ്റ് ചെയ്തു. ലാല്‍ ചൗക്കിനടുത്തുള്ള മയിസുമയിലെ വസതിയില്‍ നിന്നാണ് പോലീസ് മാലിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ഹിസ്ബുള്‍ ഭീകരരായ സബ്സാര്‍ അഹമ്മദ് ഭട്ടിന്റേയും ഫയിസാന്‍ മുസാഫറിന്റേയും വീടുകള്‍ കഴിഞ്ഞ ദിവസം മാലിക് സന്ദര്‍ശിച്ചിരുന്നു.
പുല്‍വാമ ജില്ലയിലെ ത്രാല്‍ പ്രദേശത്തെ ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മാലിക് സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ടു ഭീകരരുടേയും മരണത്തില്‍ പ്രതിഷേധിക്കാനും മാലിക് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: