തൃശൂര്‍: ആന പ്രേമിയും ഉത്സവപറമ്പുകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന സി.എല്‍.ഡേവിസിന്റെ 113-ാം ഓര്‍മ്മദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് കിഴക്കേകോട്ട മാര്‍ യോഹന്നാന് മാംദ്ദാന പള്ളിയില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് ഡേവിസിന്റെ ഓര്‍മ്മകള്‍ പങ്കിട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിരുവമ്പാടി കൗസ്തൂഭം ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി.
‘നമ്മുടെ സ്വന്തം ഡേവീസേട്ടന്‍’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, ജീവനക്കാര്‍, വിവിധ ക്ഷേത്ര ഭാരവാഹികള്‍, ആന പ്രേമികള്‍, ഉത്സവ കമ്മിറ്റി അംഗങ്ങള്‍, ആന ഉടമസ്ഥര്‍, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരുടെ നീണ്ട നിരതന്നെ ഡേവീസിന്റെ ഓര്‍മ്മകള്‍ പങ്കിടാനെത്തി. ഓര്‍മ്മ ദിനത്തിന്റെ ഭാഗമായി ഒരുക്കിയ സ്നേഹ വിരുന്നിലും നിരവധി പേര് പങ്കെടുത്തു.
ഫെബ്രുവരി അഞ്ചിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡേവീസ് എന്ന ആനഡേവിസ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: