കണ്ണൂര്‍: അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ മുന്നണിക്കകത്തും പുറത്തും എതിര്‍പ്പുകളുണ്ടായ പശ്ചാത്തലത്തില്‍ അതേക്കുറിച്ച് ഒരു തുറന്ന സംവാദമാകാമെന്നും വൈദ്യുതി വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ സമ്പൂര്‍ണ വൈദ്യുതിവല്‍കൃത ജില്ലയായതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പള്ളിയിലെ വെള്ളച്ചാട്ടം കെഎസ്ഇബിയുടെ മറ്റു പല ജല വൈദ്യുത പദ്ധതിയുടെ ഫലമാണെന്ന കാര്യം പോലും അറിയാത്തവരാണ് പരിസ്ഥിതിയുടെ പേരില്‍ ബഹളങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുക ജലവൈദ്യുത പദ്ധതികളിലൂടെയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനം നിലച്ച ചെറുതും വലുതുമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: