ചെറുതോണി: മദ്യപിച്ച് പഞ്ചായത്ത് കിണറിനരികിലിരുന്നയാള് കിണറ്റില്‍ വീണ് പരിക്കേറ്റു. താന്നിക്കണ്ടത്താണ് സംഭവം. പത്തനംതിട്ട മല്ലപ്പിള്ളില്‍ സ്വദേശി ബിനോയി (45)ആണ് കിണറ്റില്‍ വീണത്. മദ്യലഹരിയില്‍ കിണറിനരികിലിരുന്ന ഇയാള്‍ കിണറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കണ്ട് ബഹളം വച്ചാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഇടുക്കിയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി ഇയാളെ കരക്കെടുത്ത് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. താന്നിക്കണ്ടത്ത് വാടകക്ക് താമസിച്ച് കൃഷിയിടങ്ങളില്‍ കൂലിപ്പണി ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: