കല്ലാര്‍ പാലം നാളെ തുറക്കും

Sunday 28 May 2017 9:07 pm IST

നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍പ്പെട്ട കല്ലാര്‍പാലത്തിന്റെ ഉദ്ഘാടനം 30ന് നടക്കും. നബാര്‍ഡും കേന്ദ്രസര്‍ക്കാരും അനുവദിച്ച 3.72 കോടി രൂപ ഫണ്ടുപയോഗിച്ചാണ് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 2016 മാര്‍ച്ചിലാണ് പഴയപാലം പൊളിച്ച് പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്. 15 മാസ്സം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപികരിക്കുച്ചിട്ടുണ്ട്. നിലവില്‍ ഉണ്ടായിരുന്ന പാലത്തേക്കാള്‍ രണ്ട് മീറ്ററോളം ഉയരത്തിലാണ് പുതിയ പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ പോലും പാലത്തില്‍ വെള്ളം കയറാതിരിക്കുവാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഉയരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.  മുരിക്കാശ്ശേരി ലൂര്‍ദ്മാതാ കണ്‍സ്ട്രഷന്‍ കമ്പനിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 44.64 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലുള്ള പാലത്തില്‍ ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ടാകും. തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയില്‍ 1956ല്‍ പണികഴിപ്പിച്ചിരുന്ന പഴയ പാലം ഗതാഗതകുരക്കിനും അപകടത്തിനും പ്രധാന വേദിയായി തീര്‍ന്നിരുന്നു. പുതിയ പാലം ഉയര്‍ന്നതോടെ അപകട ഭീക്ഷിണി ഒഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.