മാള :മഹിളാ മോര്‍ച്ച നേതാവിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു നേരെ ആക്രമണം.കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി നിഷ ബിജുവിന്റെ കോള്‍കുന്ന് വിജയഗിരി ഇംഗ്ലീഷ് മിഡിയം സ്കൂളിനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.ഭിത്തിക്കായി നിര്‍മ്മിച്ച ഇഷ്ടികകള്‍ തല്ലി തകര്‍ക്കുകയും ഭിത്തിയില്‍ പിടിപ്പിച്ചിരുന്ന ജനലുകളും കട്ടിലയും തട്ടി താഴെ ഇടുകയും ചെയ്തു.
മാള എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.അണ്ണല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി യായി നിഷ മത്സസരിക്കുന്നുണ്ട്.ഇതിന്റെ വൈരാഗ്യമാകാം ആക്രമണമെണത്തിന് പിന്നിലെന്ന് പറയുന്നു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി മാള പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി ശിവശങ്കരന് ഉദ്ഘാടനം ചെയ്തു.അനില്‍കുമാര്‍,സി എം സദാശിവന്,കെ കെ രാമു,കെഎസ് അനൂപ് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: