മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷം കുവൈറ്റിലും

Sunday 28 May 2017 9:53 pm IST

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് സിറ്റിയില്‍ സംഘടിപ്പിച്ച ഉജ്ജ്വല്‍ ഭാരതില്‍ വി. മുരളീധരന്‍ സംസാരിക്കുന്നു

കുവൈറ്റ് സിറ്റി: മൂന്നു വര്‍ഷം പിന്നിട്ട നരേന്ദ്ര മോദി സര്‍ക്കാരിന് അനുമോദനങ്ങള്‍ അര്‍പ്പിച്ച് ‘ഭാരതീയ പ്രവാസി പരിഷത്’ ‘ഉജ്ജ്വല്‍ ഭാരത്’ എന്ന പേരില്‍ അനുമോദന സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിച്ചു.

അബ്ബാസിയ ജമയ്യ ഹാളില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ വിശിഷ്ടാതിഥി ആയിരുന്നു. ഓരോ ദിവസവും ഓരോ വിവാദങ്ങളും ഓരോ വീഴ്ചകളും കേരളയീര്‍ക്ക് സമ്മാനിക്കുന്ന ഇടത് സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ ഭരണപരാജയവും, അഴിമതിയുടെ ചെറിയ ആരോപണത്തിന് പോലും ഇട നല്‍കാതെ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാരിനേയും സത്യസന്ധമായി ജനങ്ങള്‍ വിലയിരുത്തണമെന്ന് മുരളിധരന്‍ അഭ്യര്‍ത്ഥിച്ചു.