ഹൈന്ദവ സംഘടനകള്‍ ഒന്നിച്ചു നില്‍ക്കണം: ഉദിത് ചൈതന്യ

Sunday 28 May 2017 9:58 pm IST

പാലക്കാട്: ശരീരത്തിലെ വിവിധ അവയവങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് പോലെ ഹൈന്ദവ സംഘടനകള്‍ ഒറ്റക്കെട്ടായാല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ജൂലൈയില്‍ പാലക്കാട് നടക്കുന്ന വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.പി. ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ശ്യാം ചൈതന്യ, വിഎച്ച്പി വിഭാഗ് സെക്രട്ടറി എ.സി. ചെന്താമരാക്ഷന്‍, ജോ. സെക്രട്ടറി പി. കണ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. വടക്കന്തറ ഗവ. യുപി സ്‌കൂളിന് സമീപമാണ് ഓഫീസ്. ജൂലൈ 14 മുതല്‍ 16 വരെയാണ് സമ്മേളനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.