കണ്ണൂര്‍: മഴക്കാല പൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റും പരിസരവും ശുചീകരിച്ചു. സേഫ് കണ്ണൂര്‍ -സേഫ് ഫാമിലി- സേഫ് മണ്‍സൂണ്‍ എന്ന ആഹ്വാനവുമായി നടത്തിയ പരിപാടിയില്‍ കലക്ട്രേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വൈസ് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവര്‍ നേതൃത്വം നല്കി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകളായാണ് ഉദ്യോഗസ്ഥര്‍ സിവില്‍ സ്റ്റേഷനിലും പരിസരത്തും ശുചീകരണ പ്രവൃത്തി നടത്തിയത്.
ജില്ലയിലെ 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1544 വാര്‍ഡുകളിലും വാര്‍ഡ് തല സാനിറ്റേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഓരോ വാര്‍ഡിലെയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ, യുവജന സംഘടനകള്‍, ക്ലബുകള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. എല്ലാ വാര്‍ഡിലെയും പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് ശുചീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: