റേഷന്‍ കാര്‍ഡ് വിതരണം

Sunday 28 May 2017 11:34 pm IST

പാലാ: മീനച്ചില്‍ താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ജൂണ്‍ ഒന്നുമുതല്‍ 30 വരെ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകള്‍ വഴിയോ തെരഞ്ഞെക്കപ്പെട്ട മറ്റുകേന്ദ്രങ്ങള്‍ വഴിയോ നടത്തപ്പെടുന്നതാണ്. പുതുക്കിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റുന്നതിനായി റേഷന്‍ കാര്‍ഡ് ഉടമയോ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും അംഗമോ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്നതിനായി എന്തെങ്കിലും തെളിവും നിലവിലുള്ള റേഷന്‍ കാര്‍ഡുമായി അതത് കേന്ദ്രങ്ങളില്‍ വിതരണത്തിനായി നിശ്ചയിക്കപ്പെട്ട തീയതികളില്‍ ഹാജരാകേണ്ടതാണ്. റേഷന്‍ കടകളില്‍ ഇനിയും ആധാര്‍ നമ്പര്‍ നല്‍കാത്തവരുടെ ആധാര്‍ നമ്പറുകള്‍ അതാത് റേഷന്‍ കാര്‍ഡ് ഉടമസ്ഥര്‍ റേഷന്‍ കാര്‍ഡ് വാങ്ങുന്നതിന് വിതരണ കേന്ദ്രത്തിലെത്തുമ്പോള്‍ ഹാജരാക്കേണ്ടതാണ്. വിതരണതീയതിയും കേന്ദ്രവും പിന്നീട് അറിയിക്കുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.