മുക്കൂട്ടുതറ: ബിജെപിക്കാരായ കുടുംബത്തെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. മുട്ടപ്പള്ളി കരിപ്പതോട്ടത്തില് ചന്ദ്രബോസ്(45),ഭാര്യ ഷീബ (38) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. എലിവാലിക്കര സ്വദേശികളായ ഒരു സംഘം സാമൂഹ്യ വിരുദ്ധരാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും ഇവര്‍ പറഞ്ഞു. ബി ജെ പി മുട്ടപ്പള്ളി ബൂത്ത് കമ്മറ്റി പ്രസിഡന്റാണ് ചന്ദ്രബോസ്. മുക്കൂട്ടുതറ ടൗണിലെ പച്ചക്കറികട തൊഴിലാളായ ചന്ദ്രബോസ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരേയും മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം സംബന്ധിച്ച് എരുമേലി പോലീസ് സ്ഥലത്തെത്തി മൊഴി എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: