പിണറായിയോടുള്ള രോഷം കോടിയേരി തീര്‍ക്കുന്നത് സൈന്യത്തോടോ

Sunday 28 May 2017 11:52 pm IST

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്തു പറ്റി.ന്യൂനപക്ഷങ്ങളോടുള്ള പ്രേമം മൂത്ത് ഇന്ത്യന്‍ പട്ടാളക്കാരെ ഇങ്ങനെ അധിക്ഷേപിക്കാമോ.ഇനി ആവേശം മൂത്ത് ഇന്ത്യയല്ല പാക്കിസ്ഥാനാണ് നമ്മടെ രാജ്യമെന്നും സഖാവ് പറഞ്ഞുകളയുമോ.ഇന്ത്യന്‍ പട്ടാളത്തിനെതിരെ കോടിയേരി സംസാരിക്കുമ്പോള്‍ ആരെയാണ് ഇദ്ദേഹം പ്രോത്‌സാഹിപ്പിക്കുന്നത്,ഭീകരരേയോ. ഇത്തരം നെറികേടു പറഞ്ഞാല്‍ ന്യൂനപക്ഷങ്ങള്‍ കൂടെ നില്‍ക്കുമെന്നു കരുതാന്‍മാത്രം വിവരദോഷിയാണ് സിപിഎം സെക്രട്ടറി എന്നു തോന്നുന്നില്ല. പരമാധികാരം ഉള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാം.നാലാള് കൂടി നിന്നാല്‍ പട്ടാളം വെടിവെച്ചുകൊല്ലും.സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗം ചെയ്യും.എന്നൊക്കെയാണ് കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പ്രസംഗിച്ചത്.പാക്കിസ്ഥാന്‍പോലും ഇന്ത്യന്‍ പട്ടാളത്തെക്കുറിച്ചു പറയാത്തതാണ് കോടിയേരി പറയുന്നത്.സഖാക്കള്‍ ഇതു വിശ്വസിക്കുമെന്നു തോന്നുന്നില്ല. പിന്നെ സഖാക്കളാണെങ്കിലും ശശിമാര്‍ അവര്‍ക്കിടയിലും കാണുമല്ലോ.അവര്‍ വിശ്വസിച്ചെന്നുവരും. ഇത്തരം നേതാക്കള്‍ പറയുന്നതാണല്ലോ അവര്‍ക്കു പ്രമാണം.ഇക്കണക്കിനു പാര്‍ട്ടി ക്‌ളാസുകളില്‍ എന്തൊക്കെയാവും ഈ നേതാക്കള്‍ പറഞ്ഞു പഠിപ്പിക്കുക. പക്ഷേ കോടിയേരിയുടെ യഥാര്‍ഥ പ്രശ്‌നം എന്താണെന്നു കണ്ണൂര്‍ സഖാക്കള്‍ക്കറിയാം.പിണറായി വിജയന്റെ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയാകാത്തതിന്റെ രോഷമാണ് സഖാവിന്. ആ രോഷമാണ് അഗ്നിപര്‍വതമായി പൊട്ടിത്തെറിക്കുന്നത്. അതിന്റെ ലാവകള്‍ എങ്ങോട്ടും ഒഴുകാമല്ലോ.അതായിരിക്കണം സൈന്യത്തിനെതിരെ അധിക്ഷേപമായി വന്നതും.അത് സഹിക്കാവുന്നതിലും അപ്പുറമാണ്.സ്വ ജീവന്‍ വെടിഞ്ഞും രാജ്യത്തെ രക്ഷിക്കുന്ന സൈനികനെ അധിക്ഷേപിക്കുന്നത് യഥാര്‍ഥത്തില്‍ അവനവനെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. പിണറായി ആഭ്യന്തരം കൊടുക്കാത്തതിന് കണ്ണില്‍ കണ്ടതിനോടെല്ലാം ശത്രുതയാണ് കോടിയേരിക്ക്.അതിനു പക്ഷേ സൈന്യം എന്തു പിഴച്ചു.പിണറായിക്കെതിരെ കോടിയേരിയുടെ ലോബി ശക്തമാണ്.അതുകൊണ്ടു തന്നെ പിണറായി സര്‍ക്കാരിന്റെ പരാജയം മനസിലാണെങ്കിലും ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നതും കോടിയേരിയായിരിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.