ലാഹോർ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ സർഫാസ് അഹമ്മദ് നേതൃത്വം നൽകുന്ന പാക്കിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാകില്ലെന്ന് മുൻ പാക് ക്യാപ്റ്റൻ യൂനിസ് ഖാൻ.
ജൂൺ 4ന് എഗ്ബാട്സറ്റണിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ പാക് പട കീഴടക്കുമെന്നതിൽ സംശയമില്ല. മുൻ മത്സരങ്ങളിൽ പാക് പട മികച്ച ഫോമാണ് കഴ്ച വച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ടീമിന്റെ ബാറ്റിങ്, ബൗളിങിനു പുറമെ ഫീൽഡിങ് വളരെ മികച്ചതാണ്-യൂനിസ് ഖാൻ പറഞ്ഞു
ഇത്തരത്തിൽ സുസജ്ജമായ ഒരു പടയാണ് ഇന്ത്യക്കെതിരെ പൊരുതുവാൻ പോകുന്നത്. പഴയകാല പാക്കിസ്ഥാൻ ടീമിന്റെ ശക്തി ഇപ്പോഴത്തെ ടീമിൽ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: