ലക്നൗ: കണ്ണൂരിലെ കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട കേസില്‍ മതേതരപാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവര്‍ മൗനം പാലിക്കുന്നതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവില്‍ നടക്കുന്ന എബിവിപിയുടെ ദേശീയനിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കവെയാണ് കേരളത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ആദിത്യനാഥ് തുറന്നടിച്ചത്.
കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ കേരളത്തില്‍ അരങ്ങേറുന്ന ബീഫ് ഫെസ്റ്റിവല്‍ നിര്‍ഭാഗ്യകരമാണെന്നും യോഗി വിമര്‍ശിച്ചു.
മതേതരവാദികള്‍ കേരളത്തില്‍ നടക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നുവെന്ന് കണ്ണൂരില്‍ യുത്ത് കോണ്‍ഗ്രസുകാര്‍ കന്നുകാലിയെ പരസ്യമായി അറുത്ത സംഭവം പരാമര്‍ശിച്ചുകൊണ്ട് യോഗി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: