ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Monday 29 May 2017 2:22 pm IST

മേപ്പാടി: കര്‍ണാടക ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. റിപ്പണ്‍ പുതുക്കാട് ചിറക്കല്‍ മൊയ്തീന്‍-റംല ദമ്പതികളുടെ മകന്‍ അക്ബര്‍ അലി (25) ആണ് മരിച്ചത്. ഇന്നലെ (ഞായറാഴ്ച) ഉച്ചയ്ക്ക് 12.30ഓടെ താഴെ അരപ്പറ്റയ്ക്കടുത്ത് തമിഴത്തി പാലത്തിലായിരുന്നു അപകടം. വടുവന്‍ചാല്‍ ഭാഗത്തേക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: റഹ്മത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.