ന്യൂദല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസിലേയും ഐഎസ്ഇ പന്ത്രണ്ടാം ക്ലാസിലേയും പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പെണ്‍കുട്ടികളുടെ മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്.
പന്ത്രണ്ടാം ക്ലാസില്‍ കൊല്‍ക്കൊത്ത സ്വദേശിനിയായ അനന്യ മൈയ്ത്തി 99.5% മാര്‍ക്ക് നേടി ഒന്നാമതെത്തി. ലഖ്നൗ സ്വദേശിനി ആയുഷി 99.25% മാര്‍ക്കോടെ രണ്ടാം സ്ഥാനത്തുമെത്തി.
കൊല്‍ക്കൊത്ത സ്വദേശി ആനന്ദ് (99% മാര്‍ക്ക്) ആണ് മൂന്നാമതെത്തിയത്.
പന്ത്രണ്ടാം ക്ലാസില്‍ 96.47% പേരും പത്താം ക്ലാസില്‍ 98.53% പേരും വിജയിച്ചു. പത്താം ക്ലാസില്‍ 175,299 പേരാണ് പരീക്ഷയെഴുതിയത്. പന്ത്രണ്ടാം ക്ലാസില്‍ 988 പേര് പരീക്ഷ എഴുതിയിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് ആറിന് ഫലം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഈ വര്‍ഷം ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ തുടര്‍ന്ന് പരീക്ഷ വൈകിയിരുന്നു. ഫലം 09248082883 എന്ന നന്പറില്‍ എസ്.എം.എസ് വഴി അറിയാന്‍ കഴിയും. www.cisce.org എന്ന വെബ്സൈറ്റിലും ഫലം അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: