ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ വേളമാനൂര്‍ റോഡില്‍ വിലവൂര്ക്കോണത്താണ് റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം പന്ത്രണ്ടോളം അപകടങ്ങള്‍ ഉണ്ടായത്. റോഡില്‍ 200 മീറ്ററോളം ഇന്റര്‍ലോക്ക് പാകിയിരിക്കുകയാണ്. കൊടുംവളവില്‍ ശരിയായ ഗ്രിപ്പ് ഇല്ലാത്ത ഇന്റര്‍ലോക്ക് പാകിയുള്ള നിര്‍മ്മാണമാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. കഴിഞ്ഞ ദിവസം വിലവൂര്‍കോണം നിവാസികളായ സാബു, പുഷ്പന്, അനില്‍കുമാര്‍ തുടങ്ങി ഒരു സ്ത്രീയടക്കം പന്ത്രണ്ടോളം ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തില്‍പെട്ടത്. മഴസമയത്ത് വളരെ പതുക്കെപോലും യാത്ര ചെയ്യുന്നത് ദുസഹമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. ശാസ്ത്രീയമായ രീതിയില്‍ റോഡ് പുനര്‍നിര്‍മാണം ചെയ്തില്ലെങ്കില്‍ വന്‍അപകടങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പരിസരവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: