കണ്ണൂര്‍: നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്സുകള്‍ സില്‍വര്‍ജൂബിലി ബാച്ചിലേക്ക് കടക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് കണ്ണൂര്‍ ശിക്ഷക് സദന് ഹാളില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിക്കും. ഒരു ലോകം ഒരു ഭാഷാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബാബ അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ പ്രവര്‍ത്തകരായ ഡോ. പ്രഭാകരന്, രാഗേഷ് പെരുവള്ളൂര്‍, ഗായകരായ പ്രേംകുമാര്‍ വടകര, പി.രാകേഷ് എന്നിവരെ ചടങ്ങില്‍ അവാര്‍ഡ് നല്കി ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: