പയ്യാവൂര്‍: ടിഎസ്എസ്എസ് ചെമ്പേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാറു0 എസ്എസ്എല്‍സി, പ്ലസ്ടു, പരീക്ഷകളില്‍ മുഴുവന്‍ എപ്ലസ് നേടിയ കുട്ടികളെ ആദരിക്കല്‍ ചടങ്ങും നടത്തി. അരീക്കമല എല്‍പി സ്കൂളില്‍ നടന്ന സെമിനാര്‍ അരീക്കമല ക്രഡിറ്റ് യൂണിയന് ഡയറക്ടര്‍ ഫാ.തോമസ് പുള്ളോളലിക്കല് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ബേബി മുല്ലൂര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എപ്ലസ് നേടിയ കുട്ടികളെയും സിഎ പാസ്സായ അനുബാബു, എംഎസിക്ക് ഒന്നാം റാങ്ക് നേടിയ സ്റ്റീഫി റോസ് കൈതോലി, ജൂനിയര്‍ ലോങ്ജംബില്‍ സ്വര്‍ണ മെഡല്‍ നേടിയ ജോസഫ് തുണ്ടത്തില്‍, ജോജോ ജോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: