റംസാന്‍ വിശ്വാസത്തിലെ കാപട്യം ചോദ്യം ചെയ്ത് പാക് നടി

Monday 29 May 2017 8:06 pm IST

ഇസ്ലാമാബാദ്: റംസാനില്‍ മാത്രം മതവിശ്വാസിയാകുന്നവര്‍ക്കെതിരെ പാക് നടി ഉഷ്‌ന ഷാ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശ്വാസത്തിലെ കള്ളത്തരം ഉഷ്‌ന തുറന്നു കാട്ടുന്നത്. ഇസ്ലാമിലെ യഥാര്‍ത്ഥ വിശ്വാസികള്‍ക്കെതിരല്ല തന്റെ കുറിപ്പെന്നു വ്യക്തമാക്കിയാണ് ഇവരുടെ തുറന്നുപറച്ചില്‍. റംസാനില്‍ വ്യക്തിജീവിതത്തിലെ സംശുദ്ധിയെയും സാഹോദര്യത്തെയും കുറിച്ച് പ്രസംഗിക്കുന്നവര്‍ അതു കഴിഞ്ഞാല്‍ വിദ്വേഷത്തോടെയുള്ള അപവാദ പ്രചാരണത്തിലും ഭിന്നിപ്പുണ്ടാക്കുന്നതിലും ആനന്ദം കണ്ടെത്തും. ചില സംവിധായകര്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കിയിട്ട് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നു. വ്യക്തി താത്പര്യങ്ങള്‍ക്കായാണിത്. ചിലര്‍ക്ക് റംസാന്‍ പവിത്ര മാസമാണ്. എന്നാല്‍, മറ്റു ചിലര്‍ ഇസ്ലാമിനെ വില്‍ക്കുന്നു. ചില സ്ത്രീകള്‍ വെളുത്ത വസ്ത്രത്തിനുള്ളില്‍ തങ്ങളുടെ ചമയങ്ങള്‍ ഒളിപ്പിച്ച് അറബി സൂക്തങ്ങളും ഉരുവിട്ട് മാന്യരെന്നു നടിക്കുന്നു. എന്നാല്‍, അവരുടെ മനസ് മറ്റു മാസങ്ങളിലേതു പോലെ അഴുകി മോശമായ അവസ്ഥയിലാണ്, ഉഷ്‌ന പറയുന്നു. വിമര്‍ശിക്കുമ്പോള്‍ എഴുതിയതിലെ വസ്തുത മനസിലാക്കി മാത്രം വേണമെന്ന അഭ്യര്‍ത്ഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.