കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്താനുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ നടുവിലെ പുരയില്‍ റിനീഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കൊലയാളികളില്‍ ഒരാള്‍ ഉപയോഗിച്ച വാളും സഹായികളിലൊരാള്‍ ഉപയോഗിച്ച ബൈക്കും കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം ഇന്നോവ കാറയില്‍ രക്ഷപ്പെടുന്നതിനിടെ കണ്ടംകാളി റെയില്‍വേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ വാള് ഒളിപ്പിച്ച വെക്കുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: