കണ്ണൂര്‍: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും ദളിത്, ആദിവാസി സംരക്ഷണത്തിന് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ദയാബായി മുത്തശ്ശിയായി വേഷമിടുന്ന കാന്തന് സിനിമയുടെ ചിത്രീകരണം അടുത്തമാസത്തോടെ ആരംഭിക്കുന്നു.
റോളിംഗ്പിക്സ് എന്റര്‍ടെയിനിന്റെ ബാനറില്‍ സൗഹൃദസിനിമാ കൂട്ടമാണ് സിനിമ നിര്‍മിക്കുന്നത്. ആദിമദ്ധ്യാന്തത്തിലൂടെ പ്രശസ്തനായ മാസ്റ്റര്‍ പ്രജിത്ത് ആണ് കാന്തനായി വേഷമിടുന്നത്. വയയനാട്ടിലെ അടിയാന് വിഭാഗത്തില്‍പ്പെട്ടവരും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കഥാകൃത്ത് പ്രമോദ് കൂവേരി കഥയും തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തില്‍ പ്രിയനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 90 മിനുട്ട് ദൈര്‍ഘ്യമുള്ള സിനിമ കണ്ണൂരിലെയും വയനാട്ടിലെയും പരിസരപ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. സിനിമയുടെ സ്വിച്ചോണ്‍ കര്‍മം ഇന്ന് ജില്ലാ ലൈബ്രറി ഹാളില്‍ ഉച്ചക്ക് മൂന്നിന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ സംവിധായകരായ ഷെറി, ഷിജു ബാലഗോപാലന്, എം.ഡി.സുനില്‍ എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: