മനഃശാസ്ത്ര ശില്‍പശാല

Monday 29 May 2017 7:01 pm IST

കണ്ണൂര്‍: മാനസികാരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി ഹൃദയാരാം കമ്മ്യൂണിറ്റി കോളേജും കോണ്‍ഫറന്‍സ് ഓഫ് കത്തോലിക് സൈക്കോളജിസ്റ്റ് ഓഫ് ഇന്ത്യ (സിസിപിഐയും സംയുക്തമായി മനഃശാസ്ത്ര ശില്‍പശാല-മാനസം 2017- സംഘടിപ്പിക്കുന്നു. പള്ളിക്കുന്ന് ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 10ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാലക്ക് മനഃശാസ്ത്ര വിദഗ്ധരും പരിശീലകരുമായ ഡോ.സുഷ ജനാര്‍ദ്ദനന്‍, ആരോളിന്‍, എന്നിവര്‍ നേതൃത്വം നല്‍കും. സൈക്കോളജിസ്റ്റ്, കൗണ്‍സിലേഴ്‌സ്, സോഷ്യല്‍ വര്‍ക്കേഴ്‌സ്, ഡോക്ടര്‍മാര്‍, അധ്യാപകര്‍, നഴ്‌സുമാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ജൂണ്‍ 5ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പ്രവേശനം. രജിസ്‌ട്രേഷന് ഫോണ്‍: 0497 2708001, 9447278001.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.