പയ്യന്നൂര്‍: 82 പാഠങ്ങളടങ്ങിയ കൃഷ്ണ യജുര്‍വേദം (തൈത്തരീയ സംഹിത, തൈത്തരീയ ബ്രാഹ്മണം, തൈത്തരീയ ഉപനിഷദ്) സമഗ്രമായി പഠിച്ച് ഗുരുകുല സമ്പ്രദായത്തില്‍ അദ്ധ്യയനം ചെയ്ത കൊമ്പങ്കുളംസാര സ്വതന് മൈസൂര്‍ ശ്രീ ഗണപതി സച്ചിദാനന്ത അവധൂത ദത്ത പീഠത്തിന്റെ വേദപരീക്ഷയില്‍ ഒന്നാം സ്ഥാനം നേടി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വേദപഠനം നടത്തുന്ന സാരസ്വതര്‍ പരേതനായ ഭാഗവതഹംസം കൊമ്പങ്കുളം ഈശ്വരന് നമ്പൂതിരിയുടെ പ്രൗത്രനാണ്. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ വ്യാകരണം പ്രാഫസര്‍ ഡോ.വിഷ്ണു നമ്പൂതിരിയുടെയും ഉഷ അന്തര്‍ജനത്തിന്റെയും മകനായ സാരസ്വത് പീഠത്തിന്റെ വിശിഷ്ട ബഹുമതിക്കും അര്‍ഹത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: