തൃശൂര്‍: സ്കൂള്‍ ബസ്സുകളുടെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം. ബസ് ലൈറ്റ് മോട്ടോര്‍ വാഹനമാണെങ്കില്‍ ഡ്രൈവര്‍ക്ക് 10 വര്‍ഷവും ഹെവി മോട്ടോര്‍ വാഹനമാണെങ്കില്‍ ഡ്രൈവര്‍ക്ക് 5 വര്‍ഷവും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുട്ടികളെ കുത്തി നിറച്ച് സര്‍വ്വീസ് നടത്തരുത്. ബസ്സില്‍ ഡോര്‍ തുറക്കുവാനും അടക്കുവാനും ചെറിയ കുട്ടികളെ റോഡ് ക്രോസ്സ് ചെയ്യിക്കുന്നതിനും അറ്റന്‍ഡര്‍മാര്‍ ഉണ്ടായിരിക്കണം. ഈ വ്യവസ്ഥകള്‍ പാലിക്കാത്ത പക്ഷം സ്കൂള്‍ ബസ്സുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇത്തരം വ്യവസ്ഥകള്‍ പാലിക്കുന്നില്ല എന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവൃത്തി സമയങ്ങളില്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ നേരിട്ടു വിളിക്കാം.24 മണിക്കൂറിനുളളില്‍ നടപടിയുണ്ടാകും.വിളിക്കേണ്ട നമ്പര്‍:0487-2360009.
പ്രതികരിക്കാൻ ഇവിടെ എഴുതുക: