തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവന്ന മിന്നല്‍ സമരം പിന്‍വലിച്ചു. നഴ്സുമാരെ ഫാര്‍മസി ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. 120 ഓളം വരുന്ന നഴ്സുമാര്‍ രണ്ട് മണിക്കൂര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിന്റെ ഉള്‍പ്പെടെ പ്രവര്‍ത്തനം മുടങ്ങിയിരുന്നു.
ഡി.എം.ഒയും എന്‍.ആര്.എച്ച്.എം പ്രതിനിധികളും ആശുപത്രി സൂപ്രണ്ടും നഴ്സുമാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ നഴ്സുമാര്‍ തീരുമാനിച്ചത്. പുതിയ ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്ന മുറക്ക് നഴ്സുമാരെ ഫാര്‍മസി ഡ്യൂട്ടിയില്‍ നിന്നും പിന്‍വലിക്കാമെന്ന് ഡി.എം.ഒ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: