അധ്യാപക നിയമനം

Monday 29 May 2017 8:52 pm IST

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ നടപ്പു അധ്യയനവര്‍ഷം നിലവില്‍ ഒഴിവുളള അധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും (ടാലി അഭിലഷണീയം), ബയോ മെഡിക്കല്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ എന്നീ വിഷയങ്ങളില്‍ ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദവും ഉളളവര്‍ക്ക് അതത് വിഷയത്തിലുളള അധ്യാപക തസ്തികയിലേക്ക് ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലുളള ഒഴിവുകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യുജിസി (അഭിലഷണീയം) എന്നിവ ഉളളവര്‍ക്ക് ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടക്കും. താല്‍പ്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അതതു ദിവസം രാവിലെ 9.30 നകം പേര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 211400. കാഞ്ഞങ്ങാട്: ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്തില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ടീച്ചര്‍ എല്‍എസ്എം, നോണ്‍വൊക്കേഷണല്‍ ടീച്ചര്‍ ബയോളജി (ജൂനിയര്‍), ജിഎഫ്‌സി (ജൂനിയര്‍), ലാബ് അസിസ്റ്റന്റ് എംഎല്‍ടി എന്നീ ഒഴിവുകളിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം നാളെ രാവിലെ 11ന് നടക്കും. ഫോണ്‍: 0467 2209592.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.