കട്ടപ്പന: മഴയെത്തുടര്‍ന്ന് ഈറ്റക്കാനം മലമുകളില്‍ നിന്നും പാറയിടിഞ്ഞ് വീണ് കൃഷി നശിച്ചു. ഈറ്റക്കാനം ചക്കാനിക്കുന്നേല് ടോമിയുടെ കൃഷിയിടത്തിലാണ് സമീപത്തെ കുന്നിന്മുകളില് നിന്നും കൂറ്റന്‍ പാറക്കല്ല് പതിച്ചത്. വാഴയും കുരുമുളകുമുള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ ടോമിയുടെ കൃഷിയിടത്തില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നു. കൂറ്റന്‍ പാറ ഇളകി രണ്ടായി പിളര്‍ന്നു പ്ലാവില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: