റോഡരികില്‍ അപകടം വിതച്ച് മരങ്ങള്‍

Monday 29 May 2017 8:32 pm IST

മുട്ടം: റോഡരികില്‍ അപകടകരമാം വിധത്തില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. നിരവധി മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയില്‍ നില്‍ക്കുന്നത്. മുട്ടം എംവിഐപി ഓഫീസിന് സമീപം റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന വാകമരം വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മ്രാലയിലും ഇത്തരത്തില്‍ അപകടസാധ്യതയുള്ള വന്‍മരത്തിന്റെ ശിഖരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ ഇത്തരം മരങ്ങള്‍ ഏറെ ആശങ്ക ഉയര്‍ത്തുന്നു. മഴക്കാലം ആരംഭിക്കുമ്പോള്‍ ഇല ഭാരത്താല്‍ ചാഞ്ഞ് നില്‍ക്കുന്ന ശിഖരങ്ങള്‍ വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. അപകടകരമാംവിധം റോഡരികില്‍ നില്‍ക്കുന്ന വന്‍ വൃക്ഷങ്ങളുടെ ശിഖരം വെട്ടിമാറ്റിയാല്‍ അപകടഭീഷണി ഒഴിവാകും. സ്‌കൂള്‍ തുറക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും റോഡരികിലെ അപകടകരമായ വൃക്ഷ ശിഖരങ്ങള്‍ വെട്ടിമാറ്റുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.