ഗസ്റ്റ് അധ്യാപക നിയമനം

Monday 29 May 2017 8:51 pm IST

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. 55 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസ്സായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താഴെ പറയുന്ന തീയ്യതികളില്‍ കൂടിക്കാഴ്ചയ്ക്ക് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ബോട്ടണി, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ജേര്‍ണലിസം, ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നീ വിഷയങ്ങളിലേക്കുളള കൂടിക്കാഴ്ച ജൂണ്‍ രണ്ടിനും കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സുവോളജി, അറബിക് വിഷയങ്ങള്‍ക്കുളള കൂടിക്കാഴ്ച ജൂണ്‍ മൂന്നിനും നടത്തും. ഫോണ്‍ 04994 256027.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.