ആലപ്പുഴ: ഇടതു സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ജനവിരുദ്ധ ഭരണത്തിനെതിരെ ദേശിയ ജനാധിപത്യ സഖ്യം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്തിന് മിനി സിവില്സ്റ്റേഷന് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ ജില്ലാ ചെയര്മാന് കെ. സോമന് അദ്ധ്യക്ഷനാകും. പിഎസ്പി സംസ്ഥാന സെക്രട്ടറി കെ. കെ. പൊന്നപ്പന്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, നാഷണിലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍, ജെആര്‍എസ് ജില്ലാ പ്രസിഡന്റ് സനല്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: