കോട്ടയം: ‘കളങ്കമില്ലാത്ത മനുഷ്യന്, സുതാര്യമായ പ്രവര്‍ത്തനം, എല്ലാവര്ക്കും മാതൃക…’ മെട്രോ മാന്‍ ഇ.ശ്രീധരനെക്കുറിച്ച് നടന് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍. ജന്മഭൂമി ലെജന്‍ഡ്സ് ഓഫ് കേരള പുരസ്കാരം ഏറ്റുവാങ്ങാന്‍ മെട്രോമാന് ഇ.ശ്രീധരന് കോട്ടയത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കിലും നിറസാന്നിധ്യമായത് അദ്ദേഹം തന്നെയായിരുന്നു.
ഇ.ശ്രീധരനൊപ്പം അവാര്‍ഡ് പങ്കിടാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് പറഞ്ഞു തുടങ്ങിയ മോഹന്‍ലാല്‍, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. ജീവിതത്തിലുടനീളം ഇ ശ്രീധരന് കാഴ്ചവെച്ച സത്യസന്ധത എല്ലാവരും മാതൃകയാക്കണമെന്ന സന്ദേശമാണ് ലാല്‍ നല്‍കിയത്.സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഒഴുക്കിനെതിരെ നീന്തേണ്ടി വന്നാലും സത്യസന്ധത മുറുകെ പിടിക്കണം.
വ്യക്തിത്വം കൊണ്ട് കൂടെയുള്ളവരെ നയിക്കണം. വിമര്‍ശനങ്ങളില്‍ തളരരുത്- അവാര്‍ഡ് നിശയ്ക്കെത്തിയവര്ക്ക് ലാല്‍ മെട്രോ മാനിലൂടെ ഒരു സന്ദേശം കൂടി നല്‍കുകയായിരുന്നു.അസൗകര്യം മൂലം എത്താന്‍ കഴിയാതിരുന്ന ശ്രീധരന് മറ്റൊരു ദിവസം പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: