കാശ്‌മീരില്‍ ഏറ്റുമുട്ടല്‍: രണ്ട്‌ ഭീകരര്‍ കൊല്ലപ്പെട്ടു

Friday 6 July 2012 3:54 pm IST

ശ്രീനഗര്‍: കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്‌ ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്‌. നൗഗാം മേഖലയിലെ ബൊവാന്‍ ജില്ലയില്‍ ഭീകര്ര് തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌ പോലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. പോലീസിലെ സ്പെഷല്‍ ഓപ്പറേഷന്‍സ്‌ ഗ്രൂപ്പിലെ ജവാനാണ്‌ പരിക്കേറ്റത്‌. കഴിഞ്ഞ ദിവസം സൈന്യവുമായുണ്ടായ വെടിവയ്പ്പില്‍ മൂന്ന്‌ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.