തൃക്കൂര്: മേക്കട്ടിയില് ശക്തമായ മഴയില്‍ കെട്ടികൊണ്ടിരുന്ന മതില് തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു.വരന്തരപ്പിള്ളി വേപ്പൂരില്‍ വാടകക്ക് താമസിക്കുന്ന ഞാവേലിപറമ്പില്‍ ഹനീഫയുടെ മകന് മുഹമ്മദ് റാഫി (42) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ അതിര്‍ത്തിയില്‍ പന്ത്രണ്ട് അടി ഉയരമുള്ള മതിലിന്റെ മുകള്‍ഭാഗത്ത് സിമന്റ് കട്ടകള്‍ ഉപയോഗിച്ച് കെട്ടുന്നതിനിടെയാണ് അപകടം.മഴ പെയ്തതിനെ തുടര്‍ന്ന് മതില് ഇടിഞ്ഞ് വീഴുകയായിരുന്നു. മുഹമ്മദ് റാഫിയുടെ ദേഹത്ത് കട്ടകള്‍ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: