ഒഎന്‍വിക്ക് പ്രണാമം മകള്‍ അവാര്‍ഡ് ഏറ്റുവാങ്ങി

Tuesday 30 May 2017 3:00 pm IST

ഒഎന്‍വി യ്ക്കുള്ള അവാര്‍ഡ് മകള്‍ മായാദേവി ആലപ്പി രംഗനാഥില്‍ നിന്ന് ഏറ്റുവാങ്ങുന്നു

കോട്ടയം : മലയാളത്തെ കാവ്യസാന്ദ്രമാക്കിയ ഒഎന്‍വി കുറുപ്പിന് ജന്മഭൂമിയുടെ അവാര്‍ഡ് നിശയില്‍ പ്രണാമം. ഏറ്റവും മികച്ച ഗാനരചിയിതാവിനുള്ള അവാര്‍ഡ് മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കിയത്.

ഒഎന്‍വിയുടെ മകള്‍ മായാദേവിയാണ് അച്ഛന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിച്ച് അവാര്‍ഡ് ഏറ്റുവാങ്ങിയത്. കംബോജിക്ക് വേണ്ടി എഴുതിയ ഗാനമാണ് ഒഎന്‍വിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

അച്ഛന്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എഴുതി കൊടുത്ത ഈ ഗാനത്തിന് രണ്ടാം തവണയാണ് അവാര്‍ഡ് ലഭിക്കുന്നതെന്ന് മായാദേവി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. അവാര്‍ഡ് വാങ്ങുമ്പോള്‍ അച്ഛന്റെ ആത്മാവ് ഇവിടെ തന്നെയുണ്ടെന്ന തോന്നലാണെന്ന് അവര്‍ വികാരഭരിതമായി പറഞ്ഞു.

അവാര്‍ഡ് സമ്മാനിച്ച ആലപ്പി രങ്കനാഥും ഒഎന്‍വിയെ സ്മരിച്ചു. ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ തന്റെ ഗുരുനാഥനെ ഓര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.